|    Mar 24 Fri, 2017 7:54 am
FLASH NEWS

ജാര്‍ഖണ്ഡില്‍ അക്രമം, വെടി; രണ്ടു മരണം

Published : 31st August 2016 | Posted By: SMR

രാംഗഡ്: ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയില്‍ സ്വകാര്യ മേഖലയിലെ വൈദ്യുതി പ്ലാന്റിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തതിനെതിരേ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ജില്ലാ ഉദ്യോഗസ്ഥരും പോലിസുകാരും പെടുന്നു. സേനേഗഡ് നദിയിലെ ജലവിതരണ സംവിധാനത്തിനും ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഗ്രാമീണര്‍ അക്രമമഴിച്ചുവിട്ടപ്പോള്‍ പോലിസ് വെടിവച്ചതിനെ തുടര്‍ന്നാണ് ഒരാള്‍ മരിച്ചത്. വെടിവയ്പ്പിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും മറ്റൊരാളും മരിച്ചു. ഡെപ്യൂട്ടി കലക്ടര്‍ അടക്കമുള്ളവരെ പ്രതിഷേധക്കാര്‍ ആക്രമിച്ചുവെന്ന് പോലിസ് സൂപ്രണ്ട് എം തമിള്‍ വാനന്‍ പറഞ്ഞു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വെടിവയ്പ്പിനു ശേഷം ഗ്രാമീണര്‍ ഔദ്യോഗിക വാഹനങ്ങള്‍ കത്തിച്ചു. റാഞ്ചി- സികിദിരി റോഡ് അവര്‍ ഉപരോധിച്ചു. ജലവിതരണ സംവിധാനത്തിലെ ജനറേറ്റര്‍ ഗ്രാമീണര്‍ കത്തിച്ചു. പ്രദേശത്ത് കൂടുതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ മുഖ്യമന്ത്രി രഘുവര്‍ ദാസ് ഉത്തരവിട്ടു. മേഖലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക