|    Nov 21 Wed, 2018 6:01 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട്് നിരോധനം റദ്ദാക്കല്‍വിധി എതിരാളികള്‍ക്കുള്ള താക്കീത്: ഇ അബൂബക്കര്‍

Published : 29th August 2018 | Posted By: kasim kzm

കോഴിക്കോട്: ജാര്‍ഖണ്ഡില്‍ സംഘടനയ്ക്കുള്ള നിരോധനം റദ്ദാക്കിയ ഹൈക്കോടതി നടപടി എതിരാളികള്‍ക്കുള്ള താക്കീതും സംഘടനയ്ക്കു ലഭിച്ച ഗുഡ് സര്‍ട്ടിഫിക്കറ്റുമാണെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍. കോഴിക്കോട്ട് നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതികളിലുള്ള വിശ്വാസം രൂഢമൂലമാക്കാന്‍ ഇപ്പോഴത്തെ ഈ വിധി സഹായകമാവും. എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മുന്നറിയിപ്പു കൂടിയാണ് വിധി. രണ്ടുപേരെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതിനെതിരേ സംഘടന നടത്തിയ സമരങ്ങളും പോലിസ് സ്റ്റേഷന്‍ മാര്‍ച്ചും അധികാരികളെ പ്രകോപിപ്പിച്ചു. മാര്‍ച്ച് നടത്തിയ 40 പ്രവര്‍ത്തകരെ എസ്പി സൈനേഷ് കുമാര്‍ ജയിലിലടച്ച് പീഡിപ്പിച്ചു. അതിക്രമം കാണിച്ച ഈ പോലിസ് ഉദ്യോഗസ്ഥനെതിരേ കേസ് കൊടുത്തതിന്റെ പ്രതികാരവുംകൂടിയായിരുന്നു നിരോധനം. നിരോധന നടപടി അകാരണവും നിയമത്തിന് നിരക്കാത്തതുമെന്നു പറഞ്ഞ കോടതി എല്ലാ കേസുകളും റദ്ദാക്കി.
മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിലായിരുന്നു നിരോധനം പുറത്തുവിട്ടത്. കാരണങ്ങളില്ലാത്തതിനാല്‍ വളരെ വൈകിയാണ് ഉത്തരവിറക്കിയത്. 16 സംഘടനകളെ നിരോധിച്ചെങ്കിലും ആരും കോടതിയെ സമീപിച്ചില്ല. എന്നാല്‍, പോപുലര്‍ ഫ്രണ്ട് മാത്രമാണ് അര്‍പ്പണബോധമുള്ള അഭിഭാഷകരുടെ സഹായത്തോടെ നിയമപോരാട്ടം നടത്തി ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാരിനെ മുട്ടുകുത്തിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. പേഴ്‌സനല്‍ ലോ ബോര്‍ഡ്, മജ്‌ലിസെ മുശാവറ, മില്ലി കൗണ്‍സില്‍ എന്നീ സംഘടനകള്‍ നിരോധനത്തിനെതിരേ പ്രസ്താവനകളിറക്കിയിരുന്നു. സീതാറാം യെച്ചൂരി, പിണറായി വിജയന്‍, സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും നിരോധനത്തെ എതിര്‍ത്തിരുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുച്ഛമായ പണം നല്‍കി പരിഹരിക്കാനുള്ള ജാര്‍ഖണ്ഡിലെ അക്രമികളുടെ സ്ഥിരം നീക്കം തടയാന്‍ പോപുലര്‍ ഫ്രണ്ട് രംഗത്തെത്തി നിയമപരമായ നടപടിക്കു തയ്യാറായതാണ് അധികാരികളെ പ്രകോപിപ്പിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, അബ്ദുല്‍ വാഹിദ് സേട്ട്, ഇ എം അബ്ദുറഹ്മാന്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss