|    Jan 17 Tue, 2017 2:20 pm
FLASH NEWS

ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമക്കേസ് പ്രതി പിടിയില്‍

Published : 26th June 2016 | Posted By: SMR

എടക്കര: വധശ്രമക്കേസില്‍, മോഷണക്കേസിലും ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളിയെ പോലിസ് പിടികൂടി. ഉപ്പട ചെമ്പന്‍കൊല്ലി തൊണ്ടിയില്‍ മുഹമ്മദ് നിസാറി(28)നെയാണ് എടക്കര എസ്‌ഐ സുനില്‍ തോമസും സംഘവും പിടികൂടിയത്.
2010 ഫെബ്രുവരി പതിനെട്ടിന് എടക്കര ടൗണിലെ ചുമട്ട് തൊഴിലാളി അബ്ദുള്‍ ഷെമീം എന്ന കണ്ണനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു. നിസാര്‍ ഉള്‍പ്പടെ ഒന്‍പത് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതിന് പുറമെ 2013 ആഗസ്ത് 19ന് മുപ്പിനിയിലെ തേവരോട്ട് ബാബുസാമുവേലിന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍, പണം, ലാപ്‌ടോപ്പ് എന്നിവ മോഷ്ടിച്ച കേസിലും ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു. പ്രതി നാട്ടിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബഹറയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. മഞ്ചേരി സെഷന്‍സ് കൊടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്‌ഐക്ക് പുറമെ എഎസ്‌ഐ എം അസൈനാര്‍, സിപിഒമാരായ ഷൈജു, ബിനു, ജഗദീശ്, പ്രദീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക