|    Oct 19 Fri, 2018 7:50 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജാമ്യം നില്‍ക്കാത്തതിന് മര്‍ദനം; ചികില്‍സയിലായിരുന്നയാള്‍ മരിച്ചു

Published : 18th September 2017 | Posted By: fsq

 

പാറശ്ശാല: കൊലക്കേസ് പ്രതിക്ക് ജാമ്യം നില്‍ക്കാത്തതിന് മര്‍ദനമേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. പരശുവയ്ക്കല്‍ പണമുഖത്തറ വിളാകം വീട്ടില്‍ സെല്‍വരാജ് (54) ആണ് മരിച്ചത്. കഴിഞ്ഞ ജൂലൈ 29നാണ് കേസിന് ആസ്പദമായ സംഭവം. കേസില്‍ പ്രതി, കരിമാനൂര്‍, കോട്ടവിള മച്ചിങ്ങവിളാകം വീട്ടില്‍ സുമന്‍ജിത്ത് (ജിത്തു-22) അറസ്റ്റിലാണ്. സുമന്‍ജിത്ത് നേരത്തെ പളുക്കല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു കൊലപാതക കേസില്‍ പ്രതിയായിരുന്നു. കേസില്‍ ഇയാളെ തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്തിരുന്നു.  ജയിലില്‍ നിന്ന് ജാമ്യത്തിലിറക്കാനായി സുമജിത്തിന്റെ ബന്ധുക്കള്‍ കൊല്ലപ്പെട്ട സെല്‍വരാജിനെ സമീപിച്ചെങ്കിലും സെല്‍വരാജ് ജാമ്യം നില്‍ക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രതി സുമജിത്ത് കഴിഞ്ഞ 29ന്  കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയായിരുന്ന സെല്‍വരാജിനെ  ക്രൂരമായി മര്‍ദിക്കുകയും മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു പോവുകയുമായിരുന്നു. ബോധരഹിതനായി കണ്ടെത്തിയ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും സെല്‍വരാജിന് ബോധം തിരിച്ചുകിട്ടിയിരുന്നില്ല. പാറശ്ശാല പോലിസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss