|    Nov 24 Fri, 2017 6:43 pm
FLASH NEWS
Home   >  Kerala   >  

ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്

Published : 4th August 2017 | Posted By: mi.ptk

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റലായ നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു. പുതിയ അഭിഭാഷകനുമായാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. അഡ്വ. ബി രാമന്‍പിള്ളയായിരിക്കും ദിലീപിന് വേണ്ടി ഹാജരാകുക എന്നാണ് സൂചന. നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാത്തതും ഒളിവിലായിരുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായതും ചൂണ്ടിക്കാണിച്ചായിരിക്കും ജാമ്യത്തിനായുള്ള ദിലീപിന്റെ അഭിഭാഷകന്റെ വാദം.
നേരത്തെ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. അപ്പുണ്ണി ഒളിവിലാണെന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു അന്ന് ജാമ്യാപേക്ഷ തള്ളിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക