|    Aug 16 Thu, 2018 1:24 pm
Home   >  National   >  

ജാമിയ മില്ലിയയില്‍ ഇഫ്താര്‍ നടത്തുന്നതിനെതിരേ പ്രതിഷേധം

Published : 5th June 2017 | Posted By: shins

ന്യൂഡല്‍ഹി: ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ നടത്താനിരിക്കുന്ന ഇഫ്താറിനെതിരെ പ്രതിഷേധം. ആര്‍എസ്എസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ഇഫ്താറിനെതിരേയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ആദ്യമായാണ് ജാമിയ മില്ലിയയില്‍ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്ന് നടത്തുന്നത്. ഇഫ്താര്‍ നടത്താന്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവ് ഇന്ദ്രേശ് കുമാറാണ് ഇഫ്താറില്‍ മുഖ്യ അതിഥിയായി എത്തുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സ്‌ഫോടന പരമ്പരകളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്നയാളാണ് ഇന്ദ്രേശ് കുമാര്‍. അങ്ങനെയുള്ള ഒരാളെ മുഖ്യാതിഥിയാക്കിയുള്ള പരിപാടി അംഗീകരിക്കാനാകില്ലെന്നാണ് വിദ്യാര്‍ഥികളുടെ പക്ഷം. ഇഫ്താറിന് അധികൃതര്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സര്‍വ്വകലാശാല ചാന്‍സിലറായി ബിജെപി നേതാവ് നജ്മ ഹെപ്തുള്ളയെ കഴിഞ്ഞാഴ്ച കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ചിന് ഇഫ്താര്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss