|    Mar 24 Fri, 2017 11:34 pm
FLASH NEWS

ജാമിഅ ബിരുദദാനം: മോദി എത്തില്ല

Published : 30th December 2015 | Posted By: SMR

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ സര്‍വകലാശാല ബിരുദദാന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം പ്രശസ്ത ശാസ്ത്രജ്ഞന്‍ ഗോവര്‍ധന്‍ മേത്ത മുഖ്യാതിഥിയാവും. ജനുവരി 19ന് നടക്കുന്ന ചടങ്ങില്‍ നിന്നു സമയപരിമിതിമൂലമാണ് വിട്ടുനില്‍ക്കുന്നതെന്നാണു പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരിക്കുന്നത്.
സര്‍വകലാശാല നവംബറില്‍ തന്നെ പ്രധാനമന്ത്രിക്ക് ഇതിനായുള്ള ക്ഷണക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ 2008ല്‍ നരേന്ദ്ര മോദി സര്‍വകലാശാലയ്‌ക്കെതിരേ നടത്തിയ വിവാദ പ്രസ്താവന ചൂണ്ടിക്കാണിച്ച് ഒരുവിഭാഗം പൂര്‍വവിദ്യാര്‍ഥികള്‍ ക്ഷണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു നിരസിച്ച സര്‍വകലാശാല പ്രധാനമന്ത്രിയുടെ പ്രതികരണം കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് അസൗകര്യം അറിയിച്ചുള്ള പിഎംഒയുടെ വിശദീകരണം.

(Visited 79 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക