|    Oct 23 Tue, 2018 10:32 am
FLASH NEWS

ജാതി വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും മാറ്റമില്ല: ദലിത് ഫെഡറേഷന്‍

Published : 19th January 2017 | Posted By: fsq

 

കോഴിക്കോട്:ഹൈദരാബാദ് സെന്റര്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയെ ആത്്മഹത്യയിലേക്ക് നയിച്ച ജാതി പീഡനങ്ങളും വിവേചനങ്ങളും ഏറിയേറി വരികയാണെന്ന് കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി പി ഭാസ്‌കരന്‍ അഭിപ്രായപ്പെട്ടു. കേരള ദലിത് ഫെഡറേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷികദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി ടി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ദലിത് വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന സാമൂഹ്യനീതിയും തുല്യതയും ഉള്‍പ്പെടെയുള്ള പരിരക്ഷകള്‍ പൂര്‍ണമായ അര്‍ഥത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കാലഹരണപ്പെട്ട ചാതുര്‍വര്‍ണ്യം ഇന്ത്യയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ശക്തികളെ കരുതിയിരിക്കണമെന്നും ഭാസ്‌കരന്‍ പറഞ്ഞു. എ ടി ദാസന്‍, പി പി കമല, ഇ പി കാര്‍ത്യായനി, എന്‍ ശ്രീമതി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss