|    Oct 16 Tue, 2018 11:16 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജാതിസംവരണത്തിനെതിരായ എന്‍എസ്എസ് ഹരജി തള്ളി

Published : 25th September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനെതിരേ എന്‍എസ്എസ് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ജാതി അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിന് പകരം വര്‍ഗം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍എസ്എസ് ഹരജി നല്‍കിയിരുന്നത്. ഹരജിയില്‍ ഇടപെടാനാവില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഹരജി തള്ളിയത്. ഹരജിയില്‍ പ്രാഥമികവാദം പോലും കേള്‍ക്കാതെയാണ് കോടതിയുടെ നടപടി.
കേസില്‍ പ്രാഥമിക വാദമെങ്കിലും കേള്‍ക്കണമെന്നും ഹരജിയില്‍ എന്തെങ്കിലും നിരീക്ഷണം നടത്തണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. എന്നാല്‍, ഹരജിക്കാര്‍ക്കു വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുന്നതിന് സുപ്രിംകോടതി അനുമതി നല്‍കി.
ഹരജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, വെങ്കിട്ടരമണ എന്നിവരാണ് ഹാജരായത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കു സംവരണം നല്‍കുന്നത് സംബന്ധിച്ച ഭരണഘടനയിലെ 16 (4) വകുപ്പുപ്രകാരം സംവരണത്തിന് അര്‍ഹരായവരെ കണ്ടെത്തേണ്ടതുണ്ടെന്നും അതിനാല്‍ ഈ നടപടിക്രമം പാലിക്കുമ്പോള്‍ അര്‍ഹരെ കണ്ടെത്തുന്നതിന് ജാതി മാനദണ്ഡമാക്കരുതെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss