|    Nov 20 Tue, 2018 3:15 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ജാതിവ്യവസ്ഥ ശക്തമായി തുടരുന്നു: കഥാകൃത്ത് എസ് ഹരീഷ്

Published : 6th November 2018 | Posted By: kasim kzm

ഷാര്‍ജ: നവോത്ഥാനത്തോടെ ജാതിചിന്ത അകന്നുപോയെന്ന വിശ്വാസം ശരിയല്ലെന്നും ജാതിവ്യവസ്ഥ സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുന്നുവെന്നും കഥാകൃത്ത് എസ് ഹരീഷ്. 37ാമതു ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോട് അനുബന്ധിച്ച് ‘മലയാളസാഹിത്യം: മീശയ്ക്ക് മുമ്പും പിമ്പും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയി ല്‍ സംസാരിക്കുകയായിരുന്നു ഹരീഷ്.
‘മീശ’ എന്ന നോവല്‍ കാരണം ഹൈന്ദവതയ്‌ക്കെന്താണ് അപകടം സംഭവിക്കുകയെന്നു മനസ്സിലാവുന്നില്ല. ഹിന്ദുസ്ത്രീകളെ ‘മീശ’ അപമാനിച്ചിട്ടില്ല. ഈഴവ സ്ത്രീകളെയും നായര്‍ സ്ത്രീകളെയും പുലയസ്ത്രീകളെയും നമ്പൂതിരി സ്ത്രീകളെയുമല്ലാതെ ഹിന്ദുസ്ത്രീകള്‍ എവിടെയുമില്ലെന്നു ഹരീഷ് പറഞ്ഞു. പത്രങ്ങളിലെ വൈവാഹിക പരസ്യങ്ങള്‍ ഈ യാഥാര്‍ഥ്യത്തിന്റെ നേര്‍ക്കാഴ്ചകളാണ്.
‘മീശ’യെ എതിര്‍ത്തവര്‍ പുസ്തകത്തെ അപമാനിക്കുന്നതിലാണു വിജയിച്ചത്. കടകളില്‍ നിന്നു പുസ്തകം പൊതിഞ്ഞുവാങ്ങിക്കൊണ്ടു പോവുന്ന അവസ്ഥ നിരാശപ്പെടുത്തിയെങ്കിലും പുതുതലമുറയില്‍ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച പിന്തുണ പ്രതീക്ഷ നല്‍കുന്നതാണ്. തനിക്ക് സംഘപരിവാരവുമായോ, ഇടതുപക്ഷവുമായോ രഹസ്യബന്ധമില്ല. ഇടതുപക്ഷത്തിന്റെ നല്ല നയങ്ങളോടു യോജിപ്പുണ്ട്. എതിര്‍പ്പുള്ള കാര്യങ്ങള്‍ തുറന്നുപറയാറുമുണ്ട്. വാസ്തവത്തില്‍ ലോകത്തിലെ ഏകാധിപത്യ ഭരണകൂടങ്ങള്‍ മിക്കവയും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ളവയാണ്. ‘മീശ’ എന്ന നോവലിനു ശേഷം മാതൃഭൂമി പത്രത്തിനുണ്ടായ മാറ്റം തന്നെ നിരാശനാക്കുന്നു. ‘മീശ’ പ്രസിദ്ധീകരിച്ചതു കൊണ്ടു മാത്രമാണു മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായ കമല്‍റാം സജീവിനു ജോലി നഷ്ടപ്പെട്ടത്. സംഘപരിവാരത്തിന് കീഴടങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ പത്രത്തില്‍ കാണുന്നത്.
വ്യക്തിപരമായ ആക്രമണമാണു ഹരീഷിന് നേര്‍ക്കുണ്ടായതെന്ന് എഴുത്തുകാരി ദീപ നിശാന്ത്, പറഞ്ഞു. എഴുത്തുകാരന്റെ ബൗദ്ധികതയെ എതിര്‍ക്കേണ്ടത് ബദല്‍ ബൗദ്ധികത കൊണ്ടാണെന്ന് എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss