|    Oct 23 Tue, 2018 7:29 am
FLASH NEWS

ജാതിവ്യവസ്ഥ വിശ്വസാഹോദര്യത്തിനെതിര്: ഡോ. അലക്‌സാണ്ടര്‍ ജേക്കബ്

Published : 25th September 2017 | Posted By: fsq

 

കാക്കനാട്: മനുഷ്യര്‍ തമ്മിലുള്ള തുല്യതയാണ് വിശ്വ സാഹോദര്യത്തിന്റെ അടിസ്ഥാന ശിലയെന്ന് മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്. ജാതി വ്യവസ്ഥ വിശ്വസാഹോദര്യത്തിലൂടെ ലക്ഷ്യമിടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍ഫോ പാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമിറ്റി ഫോറം സംഘടിപ്പിച്ച ‘ഈദ് മീറ്റ് 2017, ‘വിശ്വസാഹോദര്യം മതദര്‍ശനങ്ങളില്‍’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു ഡോ.അലക്—സാണ്ടര്‍ ജേക്കബ്. സാഹോദര്യം മറന്ന് പ്രവര്‍ത്തിക്കുന്നതാണ് അപകടം. സാഹോദര്യം വളര്‍ത്തേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. മറ്റൊരു സഹോദരനെ സഹായിക്കുമ്പോള്‍ മാത്രമാണ് വിശ്വസാഹോദര്യം ഏറ്റവും പരമവും പുണ്യവുമാകുന്നത്. ദൈവത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നുള്ളത് തന്നെയാണ് മതങ്ങളിലെ സാഹോദര്യമെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് എംആര്‍എ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അമിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷഫീര്‍ അധ്യക്ഷത വഹിച്ചു. ജമാല്‍ പാനായിക്കുളം ഈദ് സന്ദേശം നല്‍കി. അനസ് കബീര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss