|    Sep 24 Mon, 2018 8:52 pm
FLASH NEWS

ജാതിവാദ സംസ്‌കാരം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം: ഐഎസ്എം

Published : 29th January 2017 | Posted By: fsq

 

കോഴിക്കോട്: ഭരണഘടനയെയും മൗലീകാവകാശങ്ങളെയും പരിഹസിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ഐഎസ്എം സംഘടിപ്പിച്ച യുവജാഗ്രതാ സമ്മേളനം ആവശ്യപ്പെട്ടു. “ഭരണഘടന, മൗലീകാവകാശം ആദരിക്കുക സംരക്ഷിക്കുക’ എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. ജാതിവാദസംസ്‌കാരം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ മതനിരപേക്ഷതയുടെ അടിത്തറയില്‍നിന്ന് ചെറുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ദലിത്-മുസ്‌ലിം ന്യൂനപക്ഷങ്ങളെ സംശയത്തോടെ കാണുന്ന ഫാഷിസത്തിന് കടിഞ്ഞാണിടണം. ഭരണകൂടവിമര്‍ശനത്തിന്റെ മറവില്‍ ഭരണഘടനയെയും ജനാധിപത്യത്തെയും പാടെ നിരാകരിക്കുന്ന തീവ്രനിലപാടുകള്‍ ആപത്താണ്. മുസ്‌ലിം പ്രബോധകരെയും സ്ഥാപനങ്ങളെയും ഭീകരമുദ്രയടിച്ച് അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല.  ഇസ്‌ലാമിക പ്രബോധകരെ ഇകഴ്ത്താന്‍ കൂട്ട്‌നില്‍ക്കുന്നവര്‍ യാഥാര്‍ഥ്യമെന്തെന്ന് തിരിച്ചറിയണം. കേരളത്തെ ഭീകരതയുടെ താവളമാക്കി അടയാളപ്പെടുത്താന്‍ വര്‍ഗീയ ഫാഷിസ്റ്റുകളും മതതീവ്രവാദികളും കാണിക്കുന്ന ധൃതി ആശങ്കയുളവാക്കുന്നതാണ്. കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് എ അഹമ്മദ് നിസാര്‍ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss