|    Dec 11 Mon, 2017 8:38 pm
FLASH NEWS

ജാതിയുടെ പേരില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Published : 6th November 2016 | Posted By: SMR

കൊല്ലം: ജാതിയുടെ പേരില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.സാംസ്‌കാരിക വകുപ്പ്, ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കേരള നവോഥാന ചരിത്രത്തില്‍ വിപ്ലവകരമായ ആശയങ്ങള്‍ക്ക് അടിത്തറയിട്ട മഹത് വ്യക്തിയാണ് ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാന്‍ കേരള സമൂഹത്തിന് കഴിഞ്ഞില്ല. ശ്രീനാരായണ സന്ദേശങ്ങള്‍ അവതരിപ്പിച്ച കുമാരനാശാന്റെയും മറ്റും കാവ്യശകലങ്ങള്‍ ഒരുകാലത്ത് നമ്മുടെ സമൂഹം നെഞ്ചേറ്റിയിരുന്നു. ഇന്ന് അവയെല്ലാം വിസ്മരിച്ച് ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്.ഇന്നത്തെ അപകടകരമായ സാഹചര്യത്തിന് മാറ്റം വരുത്തുന്നതിന് ഇളംതലമുറക്ക് ശ്രീനാരായാണ ഗുരുവിന്റെ ഉദ്‌ബോധനങ്ങള്‍ പരിചയപ്പെടുത്തണമന്നും മന്ത്രി പറഞ്ഞു. എം നൗഷാദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കവി മുഖത്തല ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍ക്കാരിന്റെ നൂറു ദിനാഘോഷത്തോടനുബന്ധിച്ചും ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മല്‍സരങ്ങളിലെ വിജയികള്‍ക്ക് എഡിഎം ഐ അബ്ദുല്‍ സലാം സമ്മാനങ്ങള്‍ വിതരണംചെയ്തു. ഗുരുഗോപിനാഥ് നടനകലാകേന്ദ്രം സെക്രട്ടറി സുദര്‍ശനന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ സുനില്‍ കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രിസന്റ് പി കെ ഗോപന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക