|    Jul 23 Sun, 2017 2:33 pm
FLASH NEWS

ജാതിയും ജാതിചിന്തയും ഒരു ജനിതക രോഗം:വൈശാഖന്‍

Published : 20th March 2017 | Posted By: fsq

 

തൃശൂര്‍: ജാതിയും ജാതിചിന്തയും ഒരു ജനിതക രോഗമാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പന്തിഭോജനം ചിത്രകലാ ക്യാംപിന്റേയും പ്രഭാഷണ കലാവിഷ്‌കാര പരിപാടിയുടെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിചിന്ത വീട്ടില്‍ നിന്ന് ആരംഭിക്കുന്നതാണ്. ശൈശവത്തില്‍ തന്നെ ജാതി ആരംഭിക്കുന്നുണ്ട്.
ജാതിക്കെതിരെ നാം ഹൃദയത്തിനുള്ളില്‍ നവീകരണം നടത്തുന്നില്ല. മിശ്രവിവാഹിതരെ ആദരിക്കണമെന്നും വൈശാഖന്‍ കൂട്ടിച്ചേര്‍ത്തു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ അധ്യക്ഷനായിരുന്നു. സ്ത്രീ ശക്തി പുരസ്‌കാരം നേടിയ സി ഡി സരസ്വതിയെ സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ പി എ സി ലളിത ആദരിച്ചു. മേയര്‍ അജിതാ ജയരാജന്‍, ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് ഷീലാ വിജയകുമാര്‍ മുഖ്യാതിഥികളായിരുന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ മഹേഷ്, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, സാഹിത്യഅക്കാദമി സെക്രട്ടറി കെ പി മോഹനന്‍, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍, നേമം പുഷ്പരാജ് സംസാരിച്ചു. ഈ മാസം 28ന് ക്യാംപിന് സമാപനമാകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക