|    Sep 22 Fri, 2017 11:55 am
FLASH NEWS

ജാതിയില്ലാ വിളംബരം: ജില്ലയില്‍ വിപുലമായ പരിപാടികള്‍

Published : 24th September 2016 | Posted By: SMR

കോട്ടയം: ശ്രീനാരായണഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ ശതാബ്ദി ആഘോഷം ജില്ലയില്‍ വിവിധ പരിപാടികളോടെ വിപുലമായി സംഘടിപ്പിക്കാന്‍ കലക്ടറേറ്റില്‍ മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, സ്‌കൂള്‍, കോളജ്  വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ മല്‍സരങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടത്തും.
ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വൈക്കത്ത് നടത്താനാണു തീരുമാനം. ആഘോഷ പരിപാടികളുടെ വിജയത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷനായുള്ള സ്വാഗത സംഘത്തിനു യോഗം രൂപം നല്‍കി. മന്ത്രി പി തിലോത്തമന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജില്ലയില്‍ നിന്നുള്ള എംപിമാര്‍, എംഎല്‍എമാര്‍, കലക്ടര്‍ സി എ ലത തുടങ്ങിയവര്‍ സമിതിയുടെ രക്ഷാധികാരികളായിരിക്കും.
എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍പേഴ്‌സണ്‍ മേരി സെബാസ്റ്റ്യന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന, എഡിഎം പി അജന്തകുമാരി, ഗ്രന്ഥശാല സംഘം ജില്ല പ്രസിഡന്റ് വി കെ കരുണാകരന്‍, ഐ ആന്‍ഡ് പിആര്‍ഡി മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുല്‍ റഷീദ് എന്നിവരാണ് ഉപാധ്യക്ഷന്‍മാര്‍. ഗ്രന്ഥശാലാ സംഘം ജില്ലാ സെക്രട്ടറി കെ ആര്‍ ചന്ദ്രമോഹനാണ് സമിതിയുടെ ജനറല്‍ കണ്‍വീനര്‍. ജില്ലയിലെ മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പ്രസ് ക്ലബ് പ്രസിഡന്റ്, സര്‍വീസ് സംഘടന, യുവജന സംഘടനാ പ്രതിനിധികള്‍, മുതിര്‍ന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമിതി അംഗങ്ങളായിരിക്കും.
ആഘോഷ പരിപാടികളുടെ വിജയത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
കലക്ടര്‍ സി എ ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, മുനിസിപ്പല്‍ പേഴ്‌സണ്‍ ഡോ. പി ആര്‍ സോന, ഗ്രന്ഥശാല സംഘം പ്രസിഡന്റ് വി കെ കരുണാകരന്‍, സെക്രട്ടറി കെ ആര്‍ ചന്ദ്രമോഹന്‍, ഐആന്‍ഡ് പിആര്‍ഡി മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുല്‍ റഷീദ്, തദ്ദേശ സ്വയഭരണ സ്ഥാപന ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാസ്‌കാരിക പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക