|    Jun 23 Sat, 2018 7:58 am
FLASH NEWS
Home   >  Kerala   >  

ജാതിമതിലിനെതിരെ വടയമ്പാടിയില്‍ ആത്മാഭിമാന സംഗമം: പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി, സംഘര്‍ഷാവസ്ഥ

Published : 4th February 2018 | Posted By: mi.ptk

കൊച്ചി:കോളനികളുടെ പൊതുസ്ഥലമായി ഉപയോഗിച്ചിരുന്ന പുറമ്പോക്ക് ഭൂമിക്ക് നല്‍കിയ വ്യാജ പട്ടയം റദ്ദാക്കണമെന്നും പൊതുമൈതാനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ദലിത് ഭൂ അവകാശ സമരമുന്നണിയുടെയും ജാതിമതില്‍ വിരുദ്ധ സമരസഹായസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ദലിത് ആത്മാഭിമാന സംഗമത്തില്‍ പങ്കെടുക്കാനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വടയമ്പാടി ചൂണ്ടിയില്‍ ഒത്തുകൂടിയ പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സംഗമത്തിന് അനുമതിയില്ലെന്ന് പറഞ്ഞാണ് പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

എന്നാല്‍, ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത ആര്‍എസ്എസ്, ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധമുയരുന്നുണ്ട്. ദലിത് സംഘടനകള്‍ക്ക് നേരെയുള്ള പോലീസ് നടപടി ഏകപക്ഷീയമാണെന്നാണ് ആരോപണം. സംഘര്‍ഷാവസ്ഥയിലേക്ക് പോകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തതായി പോലീസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss