|    Jul 22 Sun, 2018 8:20 pm
FLASH NEWS

ജാതിപ്പേര് വിളിച്ച് അധിക്ഷേപം: മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Published : 18th September 2017 | Posted By: fsq

 

എരുമപ്പെട്ടി: കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജനെ കയ്യേറ്റം ചെയ്യുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തു. ആദൂര്‍ കുമ്മാത്ത് സുഭാഷ്, ഷാജിമോന്‍, മണികണ്ഠന്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഭവന നിര്‍മ്മാണ പദ്ധതിയില്‍ ആദൂര്‍ മേഖലയിലെ മുഴുവന്‍ അപേക്ഷകരെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലെത്തിയ ഇവര്‍ നിലവില്‍ ലിസ്റ്റിലുള്ളവര്‍ മുഴുവന്‍ അനര്‍ഹരാണെന്ന് പറഞ്ഞ് ബഹളം വെയ്ക്കുകയായിരുന്നു. ആക്ഷേപമുണ്ടെങ്കില്‍ സെക്രട്ടറിക്ക് പരാതി നല്‍കുവാനും കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാനും നിര്‍ദേശിച്ച പ്രസിഡന്റിനെ തടഞ്ഞുവെച്ച് ബി.ജെ.പി.പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കുകയും പട്ടികജാതിക്കാരിയായ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്‌തെന്ന് രമണി രാജന്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കുന്നംകുളം ഡിവൈ.എസ്.പി പി വിശ്വംഭരന്റെ നേതൃത്വത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പി. പഞ്ചായത്തിലെത്തി പ്രസിഡന്റിന്റെ മൊഴി രേഖപ്പെടുത്തി. പട്ടികജാതി പട്ടികവര്‍ഗ നിയമ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss