|    Oct 19 Thu, 2017 2:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജാട്ട് പ്രക്ഷോഭത്തിനിടെ ബലാല്‍സംഗം; അന്വേഷണ സംഘം സ്ഥലം സന്ദര്‍ശിച്ചു

Published : 28th February 2016 | Posted By: SMR

സോനിപത്: ജാട്ട് പ്രക്ഷോഭത്തിനിടെ സ്ത്രീകള്‍ ബലാല്‍സംഗംചെയ്യപ്പെട്ട സംഭവം അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക വനിതാ അന്വേഷണസംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. ഡിഐജി ഡോ. രാജശ്രീ സിങ്, ഡിഎസ്പിമാരായ ഭാരതി ദബാസ്, സുരിന്ദ്രര്‍ കൗര്‍ എന്നിവരാണ് സോനിപതിനു സമീപത്തെ മുര്‍ത്താന്‍ സന്ദര്‍ശിച്ചത്.ഡല്‍ഹി-അംബാല ദേശീയപാതയ്ക്കു സമീപത്തു നിന്നു കണ്ടെത്തിയ സ്ത്രീകളുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഡിഐജി അറിയിച്ചു.സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജാട്ട് പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് കുരുക്ഷേത്രയിലെ വ്യാപാരികള്‍ ശനിയാഴ്ച ബന്ദ് ആചരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക