|    Feb 21 Wed, 2018 8:14 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജാട്ട് പ്രക്ഷോഭം ഹരിയാനയില്‍ ജാഗ്രതാ നിര്‍ദേശം

Published : 31st January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജാട്ട് പ്രക്ഷോഭം പുനരാരംഭിച്ചതിനെത്തുടര്‍ന്ന് ഹരിയാനയില്‍ ജാഗ്രതാ നിര്‍ദേശം. പ്രക്ഷോഭത്തെ നേരിടാന്‍ ശക്തമായ സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. റോത്തക്കില്‍ മുന്‍കരുതല്‍ നടപടിയെന്നോണം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ അഞ്ചിലധികം പേര്‍ കൂട്ടം കൂടുന്നതും നിരോധിച്ചിട്ടുണ്ട്. ആഭ്യന്തര പോലിസ് സേനയില്‍ നിന്ന് 7000 പോലിസുകാരെ സംഘര്‍ഷ മേഖലകളില്‍ കൂടുതലായി വിന്യസിച്ചു.55 കമ്പനി അര്‍ധ സൈനിക വിഭാഗത്തെ വിട്ടു നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംഘര്‍ഷം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്കുള്ള കുടിവെള്ളവിതരണം പ്രതിഷേധക്കാര്‍ തടയാന്‍ സാധ്യതയുള്ളതായി റിപോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ടാണ് ഹരിയാനയില്‍ വീണ്ടും ജാട്ട് വംശജര്‍ പ്രക്ഷോഭം പുനരാരംഭിച്ചത്. ഓള്‍ ഇന്ത്യ ജാട്ട് ആരക്ഷണ്‍ സഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. കഴിഞ്ഞവര്‍ഷം ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss