|    Jul 22 Sun, 2018 8:18 pm
FLASH NEWS
Home   >  National   >  

ജാട്ട് കലാപ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ലേ, എങ്കില്‍ ഗുര്‍മീത് അനുയായികള്‍ക്കും വേണം:ബിജെപി മന്ത്രി

Published : 21st September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാം റഹീം സിങിന്റെ അനുയായികള്‍ അഴിച്ചുവിട്ട കലാപത്തിനെതിരെയുണ്ടായ പോലീസ് നടപടിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി മന്ത്രി.  ഹരിയാന ബിജെപി മന്ത്രി അനില്‍ വിജ് ആണ് ഗുര്‍മീത് അനുയായികളുടെ കലാപത്തെ ന്യായീകരിച്ചും പോലീസ് നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയത്.
ജാട്ട് കലാപത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെങ്കില്‍ ദേരാ കലാപത്തിനിടെ ജീവന്‍ നഷ്ടപെട്ടുകയും പരിക്കേല്‍ക്കുകയും ചെയ്ത ഗുര്‍മീത് അനുയായികള്‍ക്കും അതിനര്‍ഹതയുണ്ട്. പിന്നെ എന്തുകൊണ്ടാണ് അതിന് മടിക്കുന്നത് എന്നായിരുന്നു അനില്‍ വിജിന്റെ ചോദ്യം.
നേരത്തെയും വിവാദ പ്രസ്താവനകള്‍ നടത്തിയ വ്യക്തിയാണ് അനില്‍ വിജ്. ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും മഹാത്മാഗാന്ധിയുടെ ചിത്രം എടുത്തുമാറ്റണമെന്നും ഹിന്ദുക്കള്‍ക്ക് ഒരിക്കലും തീവ്രവാദികളാകാന്‍ കഴിയില്ലെന്നും ബീഫ് കഴിക്കാതെ ജീവിക്കാന്‍ കഴിയില്ലെന്ന് കരുതുന്നവര്‍ ഹരിയാനയിലേക്ക് വരേണ്ടതില്ലെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ വന്‍ വിവാദമായിരുന്നു.
ഗുര്‍മീത് രാം റഹീം സിങിനെ ബലാത്സംഗ കേസില്‍ കോടതി 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചതിന് പിന്നാലെ അനുയായികള്‍ കലാപം അഴിച്ചുവിട്ടിരുന്നു. കലാപത്തില്‍ നിരവധി പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss