|    Jul 28 Fri, 2017 2:39 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജാട്ട് കലാപം: സിബിഐ മൂന്നു കേസെടുത്തു

Published : 14th October 2016 | Posted By: SMR

ന്യൂഡല്‍ഹി: റോഹ്തകില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ജാട്ട് സംവരണ പ്രക്ഷോഭത്തിനിടെ അക്രമവും തീവയ്പും ഉണ്ടായ സംഭവത്തില്‍ സിബിഐ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കലാപത്തിനിടെ ഹരിയാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീട് അഗ്‌നിക്കിരയാക്കിയതും അന്വേഷണപരിധിയില്‍ വരും. ഹരിയാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേസ് അന്വേഷണം ഏറ്റെടുത്തതെന്ന് സിബിഐ വക്താവ് അറിയിച്ചു. അക്രമത്തില്‍ 30 പേര്‍ മരിക്കുകയും നൂറുകണക്കിനു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക