|    Nov 21 Wed, 2018 10:05 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

Published : 11th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് ദുരന്തനിവാരണത്തിനായി എല്ലാ ജില്ലയിലും തയ്യാറെടുപ്പുകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ്.
ജില്ലാ ദുരന്തനിവാരണ രക്ഷാപ്രവര്‍ത്തനങ്ങളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലാ ജില്ലയിലും ദ്രുതകര്‍മസേന സജ്ജമാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസിലും കണ്‍ട്രോള്‍ റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss