|    Nov 17 Sat, 2018 4:14 pm
FLASH NEWS

ജാഗ്രതയ്ക്കിടെ വീണ്ടും ഡിഫ്തീരിയ; രോഗബാധിതര്‍ ആറായി

Published : 4th June 2017 | Posted By: fsq

 

മാനന്തവാടി: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്നാവകാശപ്പെടുമ്പോഴും ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ റിപോര്‍ട്ട് ചെയ്തു. സുല്‍ത്താന്‍ ബത്തേരി തൊവരിമലയിലെ 30കാരിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പനിയും തൊണ്ടവേദനയും പിടിപെട്ട് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പിസിആര്‍, സ്വാബ് കള്‍ച്ചര്‍ എന്നിവ മണിപ്പാല്‍ വൈറോളജി ലാബോട്ടറിയില്‍ അയച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മുള്ളന്‍കൊല്ലി, പൂതാടി, മാനന്തവാടി, ചീരാല്‍, വെള്ളമുണ്ട എന്നിവിടങ്ങളിലാണ് മുമ്പ് ഡിഫ്തീരിയ റിപോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ജില്ലയില്‍ ഡിഫ്തീരിയ പിടിപെട്ടവരുടെ എണ്ണം ആറായി. ഡിഫ്തീരിയ റിപോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പ്രതിരോധ കുത്തിവയ്പ് നടന്നുവരുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss