|    Apr 27 Thu, 2017 10:23 pm
FLASH NEWS

ജാഗ്രതയോടെ നഗരസഭ ആരോഗ്യവിഭാഗം രംഗത്ത്; പരിശോധന കര്‍ശനമാക്കി

Published : 9th November 2016 | Posted By: SMR

വടകര: വടകര നഗരം സുന്ദര നഗരം പ്രഖ്യാപനത്തിന് ശേഷം മാലിന്യത്തിനെതിരെ നഗരസഭ ആരോഗ്യ വിഭാഗം നിതാന്ത ജാഗ്രതയോടെ രംഗത്ത്. രാത്രികാല സ്‌ക്വാഡ് പ്രവര്‍ത്തനത്തിലൂടെ മാലിന്യം നിക്ഷേപിച്ച ഒട്ടേറെ പേരെയും സ്ഥാപനങ്ങളെയും ഇതിനകം പിടികൂടാന്‍ കഴിഞ്ഞതായും എല്ലാവിധം സഹകരണ പ്രവര്‍ത്തനങ്ങളിലും നാട്ടുകാര്‍ സഹകരിക്കുന്നതായും ആരോഗ്യ വിഭാഗം പറഞ്ഞു. കഴിഞ്ഞ ദിവസം വീരഞ്ചേരിയില്‍ മാലിന്യം നിക്ഷേപിച്ച വടകര ക്യൂന്‍സ് റോഡിലെ ഫാഷന്‍ ക്ലബ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനെ മാലിന്യം തള്ളുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തതായും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാതിരിക്കാന്‍ കാരണം കാണിച്ച് കൊണ്ട് നോട്ടീസും നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രികാലത്ത് നടത്തിയ പരിശോധനയില്‍ താഴെഅങ്ങാടിയില്‍ ഷവര്‍മ്മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കി. പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ കത്തിച്ചതിന് മെട്രന്‍സ് ഷൂസ്, അമാനി തുടങ്ങിയ  സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കും. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് സപ്ലൈകോ എടോടി, ലിയ ഫാഷന്‍സ് ക്യൂന്‍സ് റോഡ്, പഴയബസ്സ് സ്റ്റാന്‍ഡിലെ ചിഞ്ചു ഫാന്‍സി, പിഎ മൊബൈല്‍ സ്റ്റോര്‍, റൊമാന്‍സ് റെഡിമെയ്ഡ്‌സ്, ലുലു പര്‍ദ്ദ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കും. തുടര്‍ ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദിവാകരന്‍ അറിയിച്ചു.  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി പി ബിജു, കണ്ടിജന്റ് ജീവനക്കാരും പരിശോധനയില്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day