|    Sep 26 Wed, 2018 5:05 pm
FLASH NEWS
Home   >  Kerala   >  

ജസ്‌നയുടെ തിരോധാനം: ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയലില്‍ സ്വീകരിച്ചു

Published : 25th May 2018 | Posted By: mi.ptk

കോട്ടയം: ജസ്‌ന മരിയയെ കാണാതായി 64 ദിവസം പിന്നിട്ടിട്ടും പോലീസ് അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലാത്തതിനാല്‍ കേരള യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തു. ഹരജി ഫയലില്‍ സ്വീകരിച്ച ഡിവിഷന്‍ ബെഞ്ച് റിപ്പോര്‍ട്ടിനായി കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജ് വിദ്യാര്‍ഥിനിയും മുക്കൂട്ടുതറ സ്വദേശിനിയുമായ ജസ്‌ന മരിയയെ കാണാതായത്. ആദ്യം ലോക്കല്‍ പോലീസ് കേസന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ എംഎല്‍എമാരായ പിസി ജോര്‍ജ്, രാജു എബ്രഹാം എന്നിവര്‍ നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കുകയും തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നും കേസന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടാകാത്തതിനാലാണ് ഹൈക്കോടതിയെ സമീച്ചതെന്നും ഷോണ്‍ ജോര്‍ജ് ഹരജിയില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss