|    Oct 23 Mon, 2017 8:35 am
Home   >  Todays Paper  >  Page 4  >  

ജസ്റ്റിസ് ഫോര്‍ ജിഷ; കൂട്ടായ്മ നാളെ

Published : 7th May 2016 | Posted By: SMR

കൊച്ചി: സാമൂഹികനീതി സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് ഫോര്‍ ജിഷ സംഗമം നാളെ പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്നു സാമൂഹികനീതി സാംസ്‌കാരിക കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം അധികാര ശക്തികളുടെ ഒത്താശയില്‍ നിന്നാണെന്നും മരണപ്പെട്ട ദിവസംതന്നെ ജിഷയുടെ മൃതശരീരം പോലിസ് അധികാരികളുടെ അറിവോടെ ദഹിപ്പിച്ചു തെളിവുകള്‍ പൂര്‍ണമായും നശിപ്പിച്ചത് സംശയാസ്പദമാണെന്നും അവര്‍ പറഞ്ഞു. കുറ്റവാളികളെ പിടികൂടുന്നതുവരെ ജസ്റ്റിസ് ഫോര്‍ ജിഷ മൂവ്‌മെന്റ് രാജ്യവ്യാപകമായി വികസിപ്പിക്കാന്‍ നാളത്തെ കൂട്ടായ്മയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഇ പി ജോസഫ്, എം പി ബാബുരാജ്, അജിതാ സാനു പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക