|    Dec 18 Tue, 2018 1:03 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജസ്റ്റിസ് കെമാല്‍ പാഷയുടെ വിമര്‍ശനങ്ങള്‍ അതീവ ഗൗരവതരം

Published : 26th May 2018 | Posted By: kasim kzm

തിരുവനന്തപുരം: രാഷ്ട്രീയ നീതിന്യായ രംഗങ്ങളിലെ ദുഷ്പ്രവണതകള്‍ക്കെതിരായ ജസ്റ്റിസ് കെമാല്‍ പാഷയുടെ തുറന്ന വിമര്‍ശനങ്ങള്‍ അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന അനഭിലഷണീയമായ പ്രവണതകള്‍ സുപ്രിംകോടതിയില്‍ മാത്രമല്ല കേരള ഹൈക്കോടതിയിലും നിലനില്‍ക്കുന്നു എന്നുള്ളത് ആശങ്കാജനകമാണ്.
സംസ്ഥാന സര്‍ക്കാര്‍ തോറ്റുകൊടുത്ത ഹാരിസണ്‍ കേസിലും ഹൈക്കോടതിവിധി ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ജനങ്ങളുടെ അവസാനത്തെ അഭയകേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജുഡീഷ്യറിയിലും പാകപ്പിഴകളുണ്ടായാല്‍ ജനാധിപത്യ സംവിധാനത്തില്‍ തന്നെ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിനാണ് ക്ഷതമേല്‍ക്കുന്നത്. ജുഡീഷ്യറിയില്‍ 20 ശതമാനത്തോളം അഴിമതിക്കാരുണ്ടെന്ന മുന്‍ ചീഫ് ജസ്റ്റിസ് ബറൂച്ചയുടെ പരാമര്‍ശത്തിന് പ്രസക്തിയേറുകയാണ്. ജുഡീഷ്യറിയെ തിരുത്താന്‍ ജുഡീഷ്യറിയില്‍ നിന്നു തന്നെ ശക്തവും ഫലപ്രദവുമായ ശ്രമങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss