|    Dec 17 Mon, 2018 11:31 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്നു വിരമിക്കും

Published : 29th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മലയാളിയായ സുപ്രിംകോടതി ജഡ്ജി കുര്യന്‍ ജോസഫ് ഇന്നു വിരമിക്കും. ആയിരത്തിലേറെ ഉത്തരവുകള്‍ പുറപ്പെടുവിച്ച പത്ത് ജഡ്ജിമാരുടെ കൂട്ടത്തില്‍ ഇടംപിടിച്ചാണ് കുര്യന്‍ ജോസഫ് വിരമിക്കുന്നത്. അഞ്ചു വര്‍ഷംകൊണ്ട് 1,100ഓളം ഉത്തരവുകളാണ് അദ്ദേഹം പുറപ്പെടുവിച്ചത്. സീനിയോറിറ്റിയില്‍ മൂന്നാമനായ കുര്യന്‍ ജോസഫ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയ്‌ക്കൊപ്പം മൂന്നാംനമ്പര്‍ കോടതിയിലാണ് ഇരിക്കാറ്. അവസാനദിവസമായ ഇന്ന് ചീഫ് ജസ്റ്റിസിന്റെ കൂടെ ഒന്നാംനമ്പര്‍ കോടതിയില്‍ ഇരിക്കും. ഇന്നു വൈകീട്ട് ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കും.
ജഡ്ജിമാരെ നിയമിക്കാന്‍ അധികാരമുള്ള സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മുതിര്‍ന്ന അഞ്ചു ജഡ്ജിമാരടങ്ങുന്ന കൊളീജിയത്തില്‍ അദ്ദേഹത്തി ന്റെ ഒഴിവില്‍ ജസ്റ്റിസ് എന്‍ വി രമണയെത്തും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss