|    Mar 27 Mon, 2017 2:25 am
FLASH NEWS

വിജിലന്‍സ് ജഡ്ജി വാസന്‍ സ്വയം വിരമിക്കലിനുള്ള അപേക്ഷ പിന്‍വലിച്ചു

Published : 1st February 2016 | Posted By: G.A.G

vasan

തൃശൂര്‍ : സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനുമെതിരേ കേസെടുത്ത് അന്വേഷണം നടത്താനുള്ള വിധിയെ ഹൈക്കോടതി വിമര്‍ശിച്ചതിനെത്തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് ജഡ്ജി ജസ്റ്റിസ് എസ് എസ് വാസന്‍ നല്‍കിയ സ്വയം വിരമിക്കലിനുള്ള അപേക്ഷ പിന്‍വലിച്ചു. മുതിര്‍ന്ന നിയമവിദഗ്ദര്‍ നല്‍കിയ ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം പിന്‍വലിക്കുന്നതെന്നറിയുന്നു. മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനുമെതിരേ വാസന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തു വന്നിരുന്നു.
വിരമിക്കാന്‍ താല്‍പര്യമറിയിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ അപേക്ഷയാണ് വാസന്‍ പിന്‍വലിച്ചത്. വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട കേസ് രണ്ടു പ്രാവശ്യം മാറ്റിവെച്ചിരുന്നു.
ഒന്നരവര്‍ഷത്തോളം സര്‍വീസ് ബാക്കിനില്‍ക്കേയാണ് വാസന്‍ വിരമിക്കാന്‍ അപേക്ഷ നല്‍കിയിരുന്നത്. വാസന്‍ വിരമിക്കുന്നതായുള്ള തീരുമാനമറിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗോബാക്ക് വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. തന്റെ വിവാദപരാമര്‍ശങ്ങളുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ശവമഞ്ചസമരത്തോട് വൈകാരികമായി പ്രതികരിച്ചതും വാര്‍ത്തയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക