|    Jan 17 Tue, 2017 10:30 am
FLASH NEWS

ജസ്റ്റിസില്‍ നിന്ന് മൊഴിയെടുക്കാന്‍ വിജിലന്‍സ് അനുമതി തേടി

Published : 16th June 2016 | Posted By: SMR

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതിക്കുവേണ്ടി കോഴ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജസ്റ്റിസ് കെ ടി ശങ്കരനില്‍ നിന്ന് മൊഴിയെടുക്കുന്നതിന് വിജിലന്‍സ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി.
ചീഫ് ജസ്റ്റിസിന്റെ അനുമതി ലഭിച്ചാലുടന്‍ ജസ്റ്റിസ് ശങ്കരന് സൗകര്യമുള്ള ദിവസം നോക്കി മൊഴി രേഖപ്പെടുത്താനാണ് വിജിലന്‍സ് തീരുമാനം. കോഫെപോസ തടവുകാരായ നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്നു പിന്മാറിക്കൊണ്ടാണ് തനിക്ക് 25 ലക്ഷം വാഗ്ദാനം ചെയ്ത കാര്യം ജസ്റ്റിസ് കെ ടി ശങ്കരന്‍ വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇതേക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക