|    Oct 19 Thu, 2017 6:07 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജസ്പ്രീത് ബുംറയെ പുകഴ്ത്തി ഷെയ്ന്‍ ബോണ്ട്

Published : 9th April 2016 | Posted By: SMR

മുംബൈ: ഇന്ത്യന്‍ ടീമിലെ പുതിയ പേസ് കണ്ടുപിടുത്തമായ ജസ്പ്രീത് ബുംറയ്ക്ക് ന്യൂസിലന്‍ഡ് മുന്‍ സ്റ്റാര്‍ പേസറും മുംബൈ ഇന്ത്യന്‍സ് ബൗളിങ് കോച്ചുമായ ഷെയ്ന്‍ ബോണ്ടിന്റെ പ്രശംസ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ബുംറ.
”കാല്‍മുട്ടിനേറ്റ ഗുരുതരമായ പരിക്കുമാറിയാണ് കഴിഞ്ഞ വര്‍ഷം ബുംറ മല്‍സരരംഗത്തേക്കു തിരിച്ചുവന്നത്. എന്നാല്‍ മടങ്ങിവരവിനു ശേഷം താരം നടത്തുന്ന പ്രകടനം അദ്ഭുതപ്പെടുത്തുന്നതാണ്. കഠിനാധ്വാനം തന്നെയാണ് ബുംറയെ മികച്ച ഫോമിലേക്കുയര്‍ത്തിയത്.
ഓരോ മല്‍സരം കഴിയുന്തോറും അദ്ദേഹത്തിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ട്വന്റി ലോകകപ്പിലെ ബുംറയുടെ ബൗളിങ് ഉജ്ജ്വലമായിരുന്നു. തുടര്‍ച്ചയായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന അദ്ദേഹം തീര്‍ച്ചയായും പ്രശംസയര്‍ഹിക്കുന്നു”- ബോണ്ട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക