|    Jan 22 Sun, 2017 5:17 am
FLASH NEWS

ജസീലയുടെ മരണത്തില്‍ ദുരൂഹത: ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

Published : 29th July 2016 | Posted By: SMR

വടകര: വടകര താഴെഅങ്ങാടി അഴിത്തലയിലെ അഴീക്കലില്‍ ജസീലയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
കഴിഞ്ഞ 15നായിരുന്നു ജസീല പാലക്കാട് വച്ച് അപകടത്തില്‍പെടുന്നത്. ഗുരുതരമായി പരിക്കേറ്റ ജസീലയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. കോളജില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയവെ 19 നാണ് ജസീല മരണപ്പെടുന്നത്. ജസീല അഴിത്തലയില്‍ തന്നെയുള്ള മറ്റൊരു യുവാവിന്റെ കൂടെയാണ് പാലക്കാടേക്ക് പോയത്. ഇവര്‍ ഒരുമിച്ചു സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടാണ് ജസീലയ്ക്ക് പരിക്ക് പറ്റിയത്. എന്നാല്‍ അപകടത്തില്‍ യുവാവിന് പരിക്കൊ ന്നും പറ്റിയിട്ടില്ലെന്ന് മാത്രമല്ല ഇയാള്‍ മുങ്ങിനടക്കുകയും ചെയ്യുകയാണ്.
ഇതാണ് നാട്ടുകാരെ സംശയത്തിലേക്ക് എത്തിച്ചത്. മാത്രമല്ല ഈ യുവാവ് മുമ്പ് പല കേസുകളിലും പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളയാളാണ്. സംഭവത്തില്‍ പോലിസ് സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.  ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി പൈക്കാടി ഉമ്മര്‍ കുട്ടി ചെയര്‍മാനായും അഴീക്കല്‍ നൗഷാദ് കണ്‍വീനറായും തിരഞ്ഞെടുത്തു.
കമ്മിറ്റിയില്‍ പ്രദേശത്തെ വിവിധ പാര്‍ട്ടിയില്‍ പെട്ട കെ നിജി(സിപിഎം), പി വി മുജീബ്(എസ്ഡിപിഐ), രവീന്ദ്രന്‍ (ബിജെപി), വി.വി അഹമ്മദ്(ഐഎന്‍എല്‍), പി.എസ് രജ്ഞിത്ത്കുമാര്‍(ഐഎന്‍സി), ഇ കെ കണാരന്‍(സിപിഐ), പീതാംബരന്‍ കളത്തില്‍(പുറങ്കര ശ്രീകൃഷ്ണ ഭജനമഠം), അബ്ദുറഹിമാന്‍(മസ്ജിദുല്‍ ജലാല്‍ കമ്മിറ്റി) എന്നിവരെയും ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക