|    Dec 13 Thu, 2018 6:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജസീക്ക ലാല്‍ വധം: പ്രതിക്ക് മാപ്പുനല്‍കി സഹോദരി

Published : 24th April 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജസീക്ക ലാല്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജീവപര്യന്തം തടവില്‍ കഴിയുന്ന മനു ശര്‍മയെ വിട്ടയക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കൊല്ലപ്പെട്ട ജസീക്കയുടെ സഹോദരി സബ്രീന ലാല്‍. മനു ശര്‍മയ്ക്ക് തെറ്റു ബോധ്യപ്പെട്ടതായി കരുതുന്നതായും സബ്രീന ലാല്‍ പറഞ്ഞു. ജയിലില്‍ മനു ശര്‍മ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായാണ് അറിയാന്‍ കഴിഞ്ഞത്.
മറ്റു ജയില്‍പ്പുള്ളികളെ സഹായിക്കുന്നതായും അറിയാന്‍ കഴിഞ്ഞു. തനിക്ക് നഷ്ടപരിഹാരം ആവശ്യമില്ലെന്നും സബ്രീന പറഞ്ഞു. മനു ശര്‍മയെ വിട്ടയക്കുന്നത് സംബന്ധിച്ച് ജയില്‍ അധികൃതര്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ് സബ്രീന നിലപാട് വ്യക്തമാക്കിയത്. 1999 ഏപ്രില്‍ 29നു രാത്രിയിലാണ് ജസിക്ക ലാല്‍ വെടിയേറ്റു മരിച്ചത്. മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിനു കോണ്‍ഗ്രസ് നേതാവ് വിനോദ് ശര്‍മയുടെ മകന്‍ മനു ശര്‍മ നിറയൊഴിച്ചെന്നാണു കേസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss