|    Jun 19 Tue, 2018 11:45 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ജഴ്‌സിയില്ല; മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യന്‍ ഹോക്കി ടീം

Published : 6th August 2016 | Posted By: SMR

റിയോ ജി ജനയ്‌റോ: ടീമംഗങ്ങളെല്ലാവര്‍ക്കും അനുയോജ്യമായ ജഴ്‌സി ലഭിക്കാത്തതിനാല്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യന്‍ ഹോക്കി ടീം.
ടീമിന് നല്‍കിയ ജെഴ്‌സികളില്‍ എട്ടെണ്ണം താരങ്ങള്‍ക്ക് പാകമാവാത്തതാണെന്നും ശരിയായ ജെഴ്‌സി ലഭിച്ചാല്‍ മാത്രമേ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കൂവെന്നും ഹോക്കി താരങ്ങള്‍ അറിയിച്ചു.
ലോകം മുഴുവന്‍ ടെലിവിഷനിലൂടെ മറ്റും തങ്ങളെ ശ്രദ്ധിക്കുമ്പോള്‍ അവര്‍ക്കു മുന്നില്‍ ഇളിഭ്യരാവാന്‍ വയ്യെന്നാണ് താരങ്ങളുടെ നിലപാട്. ശരീരത്തിന് പാകമായ മറ്റു ജെഴ്‌സിയുമായി മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്താല്‍ അത് യൂനിഫോമിറ്റിയെ ബാധിക്കുകയും ചെയ്യും.
അതിനാലാണ് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഹോക്കി ടീം വ്യക്തമാക്കി. എന്നാല്‍ റിയോ ഒളിംപിക്‌സിന്റെ സംഘാടക സമിതിയാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതെന്ന് കായിക മന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss