|    Jul 28 Fri, 2017 6:33 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ജല അതോറിറ്റി കോണ്‍ട്രാക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

Published : 5th May 2016 | Posted By: SMR

തിരുവനന്തപുരം: കേരള ജല അതോറിറ്റി കോണ്‍ട്രാക്ടര്‍മാര്‍ ഈമാസം 12 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുകയാണെന്ന് സംയുക്ത സമരസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി അഞ്ചിന് ജല അതോറിറ്റി എംഡിയുടെ ഓഫിസിനു മുന്നില്‍ 2,000 കരാറുകാരും തൊഴിലാളികളും കൂട്ടധര്‍ണ നടത്തുമെന്നും പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ ചെറുകിട കരാര്‍ ജോലികളില്‍ നിന്ന് 640 കോടി രൂപയോളം കരാറുകാര്‍ക്ക് കുടിശ്ശിക ലഭിക്കാനുണ്ട്. കുടിശ്ശിക ലഭിക്കാതെ ചെറുകിട കരാറുകാര്‍ കടക്കെണിയിലായ സമയത്ത് കരാര്‍ ജോലികളുടെ സെക്യൂരിറ്റി തുക അഞ്ചു ശതമാനം വര്‍ധിപ്പിക്കാനുള്ള നീക്കവും പ്രതിഷേധാര്‍ഹമാണ്. മെയ് മാസത്തില്‍ കുടിവെള്ളക്ഷാമവും വിതരണത്തിലെ കുഴപ്പങ്ങളും വരാന്‍ സാധ്യതയുള്ള സമയത്ത് ഇതുപോലൊരു സമരത്തിന് ഇറങ്ങുന്നതില്‍ വിഷമമുണ്ടെന്നും സര്‍ക്കാരില്‍നിന്ന് ഉറപ്പുകിട്ടാതെ പിന്‍മാറാന്‍ സാധിക്കില്ലെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക