|    Jul 17 Tue, 2018 7:27 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജല അതോറിറ്റി ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള ജല അതോറിറ്റി ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഇന്നലെ രാവിലെ 11 മണി മുതലാണ് കേരളത്തിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട നാല്‍പത്തെട്ടോളം ജല അതോറിറ്റി ഓഫിസുകളില്‍ ഒരേസമയം വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ റേഞ്ച് എസ്പിമാര്‍, യൂനിറ്റ് ഡിവൈഎസ്പിമാര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. പതിനൊന്നു മണിക്കുപോലും ഒട്ടുമിക്ക ഓഫിസുകളിലും ഉ—ദ്യോഗസ്ഥര്‍  ഹാജരായിരുന്നില്ല. ജല അതോറിറ്റി ഓഫിസുകളില്‍ നൂറുകണക്കിന് അപേക്ഷകള്‍ സമയപരിധി കഴിഞ്ഞിട്ടും തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നതായും ജല അതോറിറ്റി ജോലികള്‍ സ്ഥിരം ഒരേ കരാറുകാര്‍ക്ക് കൊടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പല ഓഫിസുകളിലും പരാതി പുസ്തകം സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. മിന്നല്‍ പരിശോധന റിപോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss