|    Sep 26 Tue, 2017 9:05 am
FLASH NEWS

ജല അതോറിറ്റി ഓഫിസുകളില്‍ കംപ്യൂട്ടര്‍വല്‍ക്കരണം ആരംഭിച്ചു

Published : 28th October 2016 | Posted By: SMR

ടിപി ജലാല്‍
മഞ്ചേരി: ജില്ലയിലെ വാട്ടര്‍ അതോറിറ്റി ഓഫിസുകളില്‍ കംപ്യൂട്ടര്‍ വല്‍കരണം ആരംഭിച്ചു. എടപ്പാള്‍ ഡിവിഷന്റെ കീഴിലുള്ള പൊന്നാനി, എടപ്പാള്‍ സെക്്ഷനുകളിലും മലപ്പുറം ഡിവിഷന്റെ കീഴിലുള്ള മലപ്പുറം, മഞ്ചേരി സെക്്ഷന്‍ ഓഫിസുകളിലുമാണ് ആദ്യഘട്ടം ആരംഭിച്ചത്. പൊന്നാനിയിലും എടപ്പാളിലും ഉപഭോക്താക്കള്‍ക്ക്് ഡിമാന്റ് നോട്ടീസ് വിതരണം ആരംഭിച്ചിട്ടുണ്ട്. മീറ്റര്‍ റീഡര്‍മാര്‍ രണ്ടു മാസത്തെ റീഡിങ് എടുത്ത് ഓഫിസില്‍ രേഖപ്പെടുത്തിയാണ് കംപ്യൂട്ടര്‍ ബില്‍ എത്തിക്കുന്നത്. വീട്ടിലെത്തി ബില്‍ നല്‍കുന്ന സംവിധാനത്തിന് രണ്ടു മാസമെങ്കിലും എടുക്കുമെന്ന് എടപ്പാള്‍ സബ് ഡിവിഷന്‍ അധികൃതര്‍  പറഞ്ഞു. നേരത്തെ ഇത് ആറുമാസത്തിന് ശേഷം റീഡിങ് എടുത്ത് നോട്ടീസ് നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കിയിരുന്നു. കംപ്യുട്ടര്‍ വല്‍കരണത്തോടെ ഇത് ഒഴിവാക്കാനാവും. അതുവഴി വെള്ളത്തിന്റെ അമിത ഉപയോഗം നിയന്ത്രിക്കാനുമാവും. പ്രധാനമായും വരുമാനമാണ് ഇപ്പോള്‍ കംപ്യുട്ടര്‍ ഉപയോഗത്തിലുടെ വ്യവസ്ഥയിലാക്കുന്നത്. മഞ്ചേരിയില്‍ അടച്ച പണമടച്ചതിനുള്ള രശീതി മാത്രമാണ് കംപ്യൂട്ടര്‍ വഴി നല്‍കുന്നതെന്ന് സബ്ഡിവിഷന്‍ ഓഫിസ് അധികൃതര്‍ പറഞ്ഞു. മലപ്പുറത്തും ഇതേ രീതിയിലാണെന്ന് ചുമതലയുള്ള ജീവനക്കാരന്‍ പറഞ്ഞു. കംപ്യൂട്ടര്‍ വല്‍കരണത്തിന്റെ ഭാഗമായി ചിലയിടങ്ങളില്‍ റീഡിങ് നിര്‍ത്തി വച്ചിട്ടുണ്ട്. എന്നാല്‍, പണമടക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും കംപ്യൂട്ടര്‍ വല്‍കരണം നടപ്പിലാക്കിയിട്ടുണ്ട്. ഇതിനായി എല്ലാ ജില്ലകള്‍ക്കും  കംപ്യൂട്ടറുകളും യുപിഎസുകളും നല്‍കിയിരുന്നു. എന്നാല്‍, സോഫ്റ്റ്‌വേര്‍ ലഭിക്കാത്തതുമൂലം ജില്ലയിലെ നടപടി താമസിക്കുകയായിരുന്നു. അന്നത്തെ പല കംപ്യുട്ടറുകളും തകരാറിലായിക്കിടക്കുകയാണ്്. നവംബര്‍ അവസാനത്തില്‍ ഡാറ്റാ എന്‍്ട്രി പൂര്‍ത്തിയാക്കി ജനുവരിയോടെ പൂര്‍ണമായി കംപ്യൂട്ടറൈസേഷന്‍ നടപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക