|    Mar 25 Sat, 2017 5:23 am
FLASH NEWS

ജല അതോറിറ്റി അധികൃതരുടെ മൂക്കിന് താഴെ കുടിവെള്ളം പാഴാവുന്നു

Published : 23rd August 2016 | Posted By: SMR

മട്ടാഞ്ചേരി: തോപ്പുംപടി വാട്ടര്‍ അതോറിറ്റി ഓഫിസ് വളപ്പിലെ ഭീമന്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടു.
തോപ്പുംപടിയിലെ വാട്ടര്‍ ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിലാണ് കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്.
മൂക്കിനു താഴെ വന്‍ ശബ്ദത്തോടെ 20 അടിയിലേറേ ഉയരത്തില്‍ ഒരു ഫൗണ്ടന്‍ പോലെ ചീറ്റുന്ന വെള്ളം ഓഫിസിലെ ഉദ്യോഗസ്ഥരുടെ കാഴ്ചയ്ക്കപ്പുറമല്ല. അവര്‍ പൈപ്പിന്റെ പൊട്ടല്‍ അടയ്ക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണ് രസകരം. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ആ ഭാഗം മൂടി ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞു മാറി.
പക്ഷെ വെള്ളത്തിന്റെ ശക്തിയെ തടയാന്‍ അതിനു കഴിഞ്ഞിട്ടില്ലെന്ന് അടുത്ത നിമിഷം തന്നെ ബോധ്യപ്പെട്ടുവെങ്കിലും അധികൃതര്‍ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ താല്‍പര്യം കാണിച്ചില്ലെന്നു വ്യക്തം. പശ്ചിമകൊച്ചിയില്‍ കടുത്ത ജലക്ഷാമം നേരിടുമ്പോള്‍ അധികൃതര്‍ കാട്ടുന്ന അലംഭാവത്തില്‍ പ്രതിഷേധം ശക്തമാണ്.
വാല്‍വ് പൊട്ടി കുടിവെള്ളം പാഴാവുന്നു
പള്ളുരുത്തി: ചിറക്കല്‍ പാലത്തിനു മുകളിലൂടെ പോവുന്ന വലിയ പൈപ്പിന്റെ വാല്‍വ് പൊട്ടി ശുദ്ധജലം പാഴാവുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആയിരകണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് പഴായി പോവുന്നത്.
സമീപവാസികള്‍ ജല അതോറിറ്റി അധികൃതരോടും ഡിവിഷന്‍ കൗണ്‍സിലറോടും പരാതിപ്പെട്ടിട്ടും പരിഹാരമായില്ല. ഏറെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് ചിറക്കല്‍, മുണ്ടംവേലി മേഖല. ഇവിടെയാണ് പമ്പിങ് വേളയില്‍ കനത്ത ചോര്‍ച്ച അനുഭവപ്പെടുന്നത്.
ജലം അമൂല്യമാണെന്ന് ജനങ്ങളെ ഉപദേശിക്കുന്ന ജല അതോറിറ്റി അധികൃതര്‍ ജലം പാഴാവുന്നത് ചൂണ്ടിക്കാട്ടിയിട്ടും നിസംഗത പുലര്‍ത്തുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

(Visited 36 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക