|    Apr 30 Sun, 2017 12:46 am
FLASH NEWS

ജല അതോറിറ്റിയുടെ ടാപ്പ് തുറന്നപ്പോള്‍ കിട്ടിയത് പാമ്പിന്‍ കുഞ്ഞിനെ

Published : 24th November 2016 | Posted By: SMR

ചെങ്ങന്നൂര്‍ : കുടിവെള്ളത്തിനായി ടാപ് തുറന്നപ്പോള്‍ കിട്ടിയത് പാമ്പിന്‍ കുഞ്ഞിനെ. ചെങ്ങന്നൂര്‍ നഗരസഭ 16ാം വാര്‍ഡില്‍ ഗവ. ഐ.ടി.ഐക്ക് സമീപം ഇരപ്പന്‍കുഴി പാറനില്‍ക്കുന്നതില്‍ വീട്ടില്‍ എം കെ രാജനാണ് കലക്ക വെള്ളത്തിനൊപ്പം പാമ്പിന്‍ കുഞ്ഞിനെ കിട്ടിയത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം.വാട്ടര്‍ അതോറിറ്റിയുടെ ഗാര്‍ഹിക കണക്ഷന്‍ ടാപ്പില്‍നിന്നും  ബക്കറ്റില്‍ വെള്ളമെടുക്കുമ്പോള്‍ കലക്കവെള്ളത്തോടൊപ്പമാണ് പമ്പിന്‍ കുഞ്ഞും പുറത്ത് വന്നത്. ആറിഞ്ച് നീളമുള്ള പാമ്പിനെ വീട്ടുകാര്‍ ബക്കറ്റില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്. പമ്പിങ്ങിനിടെ അബദ്ധത്തില്‍ കയറിയതാവുമെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്. ഇത് സംബന്ധിച്ച് വാര്‍ഡ് കൗണ്‍സിലര്‍ സുജാ ജോണ്‍ വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയര്‍ക്ക് രേഖാമൂലം പരാതി നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day