|    Sep 24 Mon, 2018 2:55 pm
FLASH NEWS

ജല അതോറിറ്റിയുടെ കെടുകാര്യസ്ഥത : 139 കുടിവെള്ള പദ്ധതികള്‍ നിലച്ചതായി കരാറുകാര്‍

Published : 25th January 2017 | Posted By: fsq

 

തിരുവനന്തപുരം: ജല അതോറിറ്റിയുടെ കെടുകാര്യസ്ഥതയും കുടിശികയും കാരണം 139 കുടിവെള്ള പദ്ധതികളും നിലച്ചതായി വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍. ഒന്നര വര്‍ഷത്തിന് മുകളിലുള്ള കുടിശിക ഇതുവരെ വിതരണം ചെയ്തിട്ടില്ല. നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നതുമൂലം പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. രണ്ട് വര്‍ഷംകൊണ്ട് കമ്മീഷന്‍ ചെയ്യേണ്ടിയിരുന്ന പദ്ധതികള്‍ പത്ത് വര്‍ഷത്തിലേറെയായിട്ടും പൂര്‍ത്തിയായിട്ടില്ല. കേന്ദ്ര, സംസ്ഥാന വിഹിതങ്ങള്‍, നബാര്‍ഡ് വിഹിതം എന്നിങ്ങനെയായി 600 കോടി രൂപയാണ് കരാറുകാര്‍ക്ക് ജല അതോറിറ്റി കുടിശിക വരുത്തിയിരിക്കുന്നത്. നബാര്‍ഡ് വായ്പയും സംസ്ഥആന വിഹിതവും നേടിയെടുക്കുന്നതിലും തികഞ്ഞ അനാസ്ഥയാണ്. നബാര്‍ഡിന്റെ 100 കോടി രൂപ വകമാറ്റിയതായും ആരോപണമുണ്ട്, പൊതുമരാമത്ത് ജലവിഭവ വകുപ്പുകള്‍ ബില്‍ ഡിസ്‌കൗണ്ടിങ് മുഖേന ബങ്കുകളില്‍നിന്നും 3000ല്‍പ്പരം കോടി രൂപ കരാറുകാര്‍ക്ക് ലഭ്യമാക്കിയിരുന്നു. ഈ മാര്‍ഗം ഉപയോഗിച്ച് ജല അതോറിറ്റിക്കും കുടിശിക പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. അതിനും ജല അതേറിറ്റി തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ അറ്റകുറ്റപ്പണികള്‍ക്ക് പ്രത്യേക ഡാറ്റയും അടങ്കലും തയ്യാറാക്കുക, ബില്ലുകള്‍ തയ്യാറാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വാട്ടര്‍ അതോറിറ്റി കരാറുകാര്‍ അടുത്തമാസം 23ന് നിയമസഭാ മാര്‍ച്ച് നടത്തുമെന്നും സംഘാടനാ ഭാരവാഹികളായ വര്‍ഗീസ് കണ്ണമ്പള്ളി, എന്‍ സുഗതന്‍, എബ്രഹാം കുന്നുകണ്ടത്തില്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss