|    Sep 25 Tue, 2018 7:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജല്ലിക്കെട്ട് : പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പില്‍ അന്‍പുമണി രാംദാസിന്റെ പ്രതിഷേധം

Published : 20th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി/ചെന്നൈ: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്കു മുന്നില്‍ പിഎംകെ നേതാവ് അന്‍പുമണി രാംദാസ് ധര്‍ണ നടത്തി. റിപബ്ലിക് ദിനത്തിനു മുമ്പ് ഉത്തരവു പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങളുടെ പാര്‍ട്ടിക്കാര്‍ നിയമം ലംഘിച്ച് ജല്ലിക്കെട്ട് നടത്തുമെന്നും മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം സമാധാനപരമാണെന്നും എന്നാല്‍ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സാധിക്കുന്നതുവരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദഹം പറഞ്ഞു.  വിഷയത്തില്‍ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളിലെ നേതാക്കളെ ഒപ്പംകൂട്ടാതെ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തെയും എഐഎഡിഎംകെയെയും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാന തല്‍പര വിഷയങ്ങളില്‍ കേരളത്തിലെയും കര്‍ണാടകയിലേയും ഭരണപക്ഷവും പ്രതിപക്ഷവും  എങ്ങനെയാണ് ഒരുമിച്ചുനില്‍ക്കുന്നതെന്നു കണ്ടുപഠിക്കണമെന്നും രാംദാസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പിലിരുന്ന് പ്രതിഷേധിച്ച അദ്ദേഹത്തെ മിനിറ്റുകള്‍ക്കകം പോലിസ് വന്നു നീക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss