|    Jun 19 Tue, 2018 9:24 pm
FLASH NEWS
Home   >  National   >  

ജല്ലിക്കെട്ട് പ്രക്ഷോഭം:മറീന ബീച്ചില്‍ നിരോധനാജ്ഞ

Published : 29th January 2017 | Posted By: mi.ptk

jellikkett

ചെന്നൈ:ജല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും തുടങ്ങണമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ ചെന്നൈ മറീന ബീച്ചില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനുവരി 29 മുതല്‍ ഫെബ്രുവരി 12 വരെയാണ് നിരോധനാജ്ഞ. ജല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും ശക്തമായി തുടരണമെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ബീച്ചിലേക്ക് എത്തുന്നവരെ കടക്കാന്‍ അനുവദിക്കുകയുള്ളൂ.ചെന്നൈ സിറ്റി പോലീസ് കമ്മീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.വീണ്ടും ജല്ലിക്കെട്ട് പ്രക്ഷോഭം ആരംഭിക്കുകയാണെന്ന തരത്തിലുള്ള മെസേജുകള്‍ സോഷ്യല്‍മീഡിയയിലൂടെ വ്യാപിക്കുന്നുണ്ടെന്നും ഈ പശ്ചാത്തലത്തിലാണ് നടപടിയെന്നും കമ്മീഷണര്‍ എസ് ജോര്‍ജ് അറിയിച്ചു.
ജല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ സമാനതകളില്ലാത്ത പ്രക്ഷോഭമാണ് മറീന ബീച്ചില്‍ നടന്നത്. പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാരിന് ജല്ലിക്കെട്ടിന് അനുകൂലമായി ഓര്‍ഡിനന്‍സ് ഇറക്കേണ്ടി വന്നു. എന്നാല്‍ താല്‍കാലിക പരിഹാരമല്ല തങ്ങള്‍ക്ക് വേണ്ടതെന്നും ജല്ലിക്കെട്ടിന് ആരും തടസം നില്‍ക്കാത്ത തരത്തിലുള്ള നിയമ നിര്‍മാണമാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് മറീന ബീച്ചില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്നു. ഇവരെ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss