|    Jun 25 Mon, 2018 7:32 pm
FLASH NEWS
Home   >  National   >  

ജല്ലിക്കെട്ട്:പ്രതിഷേധം അക്രമാസക്തമായി;പോലീസ് സ്‌റ്റേഷന് തീയിട്ടു

Published : 23rd January 2017 | Posted By: mi.ptk

marina_beach_

ചെന്നൈ:ജല്ലിക്കെട്ട് നടത്താന്‍ നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധ സമരം അക്രമാസക്തമായി. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. ചെന്നൈയിലെ ഐസ് ഹൗസ് പോലീസ് സ്‌റ്റേഷന് പ്രതിഷേധക്കാര്‍ തീയിട്ടു.സ്‌റ്റേഷനിലേക്ക് പെട്രോള്‍ ഒഴിച്ച് തീവക്കുകയായിരുന്നു. സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. നിരവധി പോലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു.പല സ്ഥലത്തും ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.
മറീന ബീച്ചില്‍ സമരം നടത്തിവരുന്നവരെ ഒഴിപ്പിക്കാന്‍ പോലീസ് രാവിലെ മുതല്‍ ശ്രമിക്കുന്നുണ്ട്.രാവിലെ ആറരയോടെ സ്ഥലത്തെത്തിയ പോലീസ് സംഘം സമരക്കാരോട് പിരിഞ്ഞുപോകാന്‍ പറയുകയായിരുന്നു. എന്നാല്‍ നിയമനിര്‍മ്മാണം കൊണ്ടുവരുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നാണ് ജനങ്ങളുടെ പക്ഷം. ബലപ്രയോഗത്തിലൂടെ പ്രക്ഷോഭകരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.പ്രക്ഷോഭകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതിനെതുടര്‍ന്ന് പോലീസ് ലാത്തി വീശി. ബലം പ്രയോഗിച്ച് പിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ കടലില്‍ ചാടുമെന്ന് പ്രതിഷേധക്കാര്‍ ഭീഷണി മുഴക്കി.ഇതോടെ പോലീസ് സമവായത്തിന് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. മറീന ബീച്ചിലേക്ക് വരുന്നവരെ പോലീസ് വിരട്ടിയോടിച്ചു. 50 ശതമാനം ആളുകളെമാത്രമാണ് ഒഴിപ്പിക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദ്യാര്‍ഥികളും സ്ത്രീകളുമടക്കമുള്ള സമരക്കാര്‍ പോലീസ് അഭ്യര്‍ഥനയെ തുടര്‍ന്ന് പിരിഞ്ഞ് പോയെങ്കിലും ഒരു വിഭാഗം ആളുകള്‍ ഇപ്പോഴും സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. പോലീസ് അടുത്തെത്തിയാല്‍ കടലില്‍ ചാടുമെന്നാണ് ഇവരുടെ ഭീഷണി.ഇവരെയും ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് തുടരുകയാണ്.
സമരം നടക്കുന്ന കോയമ്പത്തൂര്‍,സേലം,തിരുത്തണി,തിരുനെല്‍വേലി,തേനി എന്നിവിടങ്ങളില്‍ നിന്നും പ്രതിഷേധക്കാരെ പോലീസ് ഒഴിപ്പിച്ചു.
ബീച്ചിലേക്കുള്ള റോഡുകളെല്ലാം പോലീസ് അടച്ചു. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

marina-police-01

jallikattu

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss