|    Feb 25 Sun, 2018 1:34 pm
FLASH NEWS
Home   >  National   >  

ജല്ലിക്കെട്ട്:നിയമനിര്‍മ്മാണം വേണമെന്ന് പ്രതിഷേധക്കാര്‍

Published : 22nd January 2017 | Posted By: mi.ptk

jallikattu

ചെന്നൈ:ജല്ലിക്കെട്ട് നടത്താന്‍ താല്‍കാലിക അനുമതി പോരെന്നും ഇനി ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ ശക്തമായ നിയമനിര്‍മ്മാണം വേണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമാക്കി.പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജല്ലിക്കെട്ടിന്റെ ഉദ്ഘാടന വേദി മധുരയിലെ അളകാനെല്ലൂരില്‍ നിന്ന് മാറ്റാന്‍ സാധ്യതയുണ്ട്.ആറ് മാസത്തെ കാലാവധി മാത്രമുള്ള ഓര്‍ഡിനന്‍സിന് പകരം ശക്തമായ നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യമുയര്‍ത്തിയാണ് ജനങ്ങല്‍ പ്രക്ഷോപത്തിനിറങ്ങിയത്.
ഇന്ന് രാവിലെ പത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം മധുരയിലെ അളകാനെല്ലൂരില്‍ ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്.എന്നാല്‍ ശക്തമായ പ്രക്ഷോഭം കണക്കിലെടുത്ത് വേദി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
അളകാനെല്ലൂരിലെ സ്ഥിരം ജല്ലിക്കെട്ട് വേദിക്ക് സമീപം പ്രതിഷേധക്കാര്‍ സമരം നടത്തുകയാണ്. ഇവിടേക്കുള്ള വാഹനങ്ങളും പ്രതിഷേധക്കാര്‍ തടയുന്നുണ്ട്.റെയില്‍വേ ട്രാക്കും പ്രതിഷേധക്കാര്‍ ഉപരോധിക്കാനാരംഭിച്ചതോടെ മധുര വഴിയുള്ള ട്രെയിന്‍ ഗതാഗതവും സ്തംഭിച്ചു.

Madurai-Jallikttu-

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss