|    Jun 25 Mon, 2018 3:29 pm
Home   >  National   >  

ജല്ലിക്കെട്ട്:ഇടപെടാനാകില്ലെന്ന് പ്രധാനമന്ത്രി

Published : 19th January 2017 | Posted By: mi.ptk

paneerselvam-modi

ന്യൂഡല്‍ഹി:തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് നിരോധനത്തില്‍ ഇടപെടാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇടപെടാനാകില്ലെന്ന് മോദി പറഞ്ഞു.ജല്ലിക്കെട്ട് നിരോധനത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ജല്ലിക്കെട്ടിന്റെ സാംസ്‌കാരിക പാരമ്പര്യം അംഗീകരിക്കുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇടപെടാനാകില്ല. തമിഴ്‌നാട്ടിലെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സംഘത്തെ അയക്കുമെന്നും മോദി പറഞ്ഞു.
ജല്ലിക്കെട്ടിന് വേണ്ടി പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.ജല്ലിക്കെട്ട് നടത്താന്‍ കേന്ദ്രം പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss