|    Nov 18 Sat, 2017 5:50 pm
FLASH NEWS

ജലോല്‍സവ പ്രേമികള്‍ക്ക് ആവേശം പകരുന്ന കളിവള്ളങ്ങളുടെ നിര്‍മാണത്തിന് കടമ്പകളേറെ

Published : 2nd August 2017 | Posted By: fsq

 

ഹരിപ്പാട്: ജലോല്‍സവ പ്രേമികള്‍ക്ക് ആവേശം പകരുന്ന ചുണ്ടന്‍ വള്ളങ്ങളുടെയും,വെപ്പ്,ഇരുട്ടുകുത്തി തുടങ്ങിയ കളിവള്ളങ്ങളുടെയും  നിര്‍മാണം പൂര്‍ത്തിയാകുന്നതിന് കടമ്പകളേറെ. കളിവള്ളങ്ങളുടെ നിര്‍മാണത്തിന് ആദൃം വേണ്ടത് ആറ്റിലെ ജലനിരപ്പിനോട് ചേര്‍ന്ന് മാലിപ്പുരകെട്ടലാണ്. ഇതിന് മിക്ക കരക്കാര്‍ക്കും ഇപ്പോള്‍ കഴിയുന്നില്ല ആറിനോട് ചേര്‍ന്ന് വസ്തു ലഭിക്കാത്തതാണിതിന് കാരണം. തടി ഉരുളുകളും ആവശൃത്തിന് സംഭരിക്കണം. അതിനുശേഷം 12അടി അകലത്തില്‍ തെങ്ങിന്‍ തടികൊണ്ട് പടങ്ങുമിടണം. കളിവള്ളങ്ങളുടെ നിര്‍മ്മാണഭാഗമാണ് അച്ച്. ഈ അച്ചിന്റെ രൂപത്തിലാണ് വള്ളത്തിന്റെ രൂപവും ഗതിയും നിര്‍ണ്ണയിക്കുന്നത്. പിന്നീട് ആചാരപ്രകാരമുള്ള പൂജകള്‍നടത്തി പണിയാനുള്ള തടിയില്‍  മുഖൃശില്‍്പിഉളികുത്തി പണിയാരംഭിക്കും. നല്ല ലക്ഷണമുള്ള തടി കേടു കൂടാതെ വെട്ടിപണി സ്ഥലത്ത് എത്തിച്ച് അവിടെ ഒരുക്കിയിട്ടുള്ള സംവിധാനത്തില്‍ അറപ്പിച്ചെടുക്കും. ഇങ്ങനെ അറപ്പിച്ചെടുക്കുന്ന തടികള്‍ പടങ്ങില്‍ ഉറപ്പിച്ചിരിക്കുന്ന  അച്ചില്‍ വെച്ച് പണിത്  മുറുക്കുന്നതാണ് ആദ്യപണികള്‍. വള്ളം പണിക്കുള്ള ആദ്യ പണികള്‍ തുടങ്ങുന്നത് മധ്യഭാഗത്തു നിന്നാണ്. ചുണ്ടന്‍ വള്ളങ്ങള്‍ക്ക് ഏകദേശം750ഓളം തടിആവശ്യമാണ്. തളിരം അറത്ത് പലകഅച്ചിന്റെ രണ്ടു വശത്തും പണിതു പിടിപ്പിക്കും ആദ്യമെ വള്ളത്തിന് ചേര്‍ക്കുന്ന ഈ പലകയ്ക്ക്  മാതാവ് പലകയെന്നു പറയുന്നു. മാതാവ് പലകയ്ക്ക്‌ശേഷം  നടുവശത്ത് ചേര്‍ക്കുന്ന പലകയാണ് എരാവ് പലക. ഈ പലകകള്‍ പണിതു  കഴിയുന്നതോടെ കളിവള്ളത്തിന്റെ 45% പണികഴിഞ്ഞുവെന്ന് വിലയിരുത്താം. പിന്നീടുള്ളചടങ്ങ് വള്ളം മലര്‍ത്തലാണ്. വള്ളം മലര്‍ത്തിയതിനു ശേഷം വങ്ക് പണി ആരംഭിക്കും. അതിനു ശേഷം അമരവും അണിയവും ഒരുപോലെ പണിതുകഴിയുമ്പോള്‍ 65%പണിപൂര്‍ത്തീകരിക്കും. തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങള്‍ക്ക്അമരവും,തൊപ്പി,തടിക്കൂമ്പ് മുതലായവയും വെപ്പ്  വള്ളങ്ങള്‍ക്ക് അമരവും പെട്ടിയും ഇരുട്ടുകുത്തി,ചുരുളന്‍വള്ളങ്ങള്‍ക്ക്  രണ്ടു ചുരുളും പണിയും. പിന്നീട് തറനിര്‍മ്മിക്കല്‍  ചടങ്ങിലേക്ക് നീങ്ങും.ചുണ്ടന്‍ വള്ളങ്ങള്‍ക്ക് ഇരുമ്പ് കമ്പികൊണ്ട് തറയുണ്ടാക്കുകയാണ് പതിവ്. ചെറുവള്ളങ്ങള്‍ക്ക് ചെമ്പ്കമ്പിയാണുപയോഗിക്കുന്നത്.വിദഗ്ദ്ധരായ കൊല്ല പണിക്കാരന്റെ മേല്‍നോട്ടത്തിലാണ് തറ നിര്‍മ്മിക്കല്‍ പണികള്‍ നടക്കുന്നത്. ഇങ്ങനെ പണിത വള്ളത്തിന് രണ്ടരയടി അകലത്തില്‍ തുല്ല്യഅകലത്തില്‍ പടികള്‍ മുറിച്ച് ഇട്ടു മുറുക്കും.അതിനു ശേഷമാണ് നടുവിലൂടെ ആകോടിയും പിടിപ്പിക്കുന്നത്. വള്ളംമോടി പിടിപ്പിക്കുന്നതിന്റെഭാഗമായി പിത്തളയില്‍ കുമിളകള്‍ വങ്ക്  എന്നിവ ആധുനിക മെഷീന്റെ സഹായത്തോടെ പിടിപ്പിക്കുകയും അതിനു ശേഷം മിനുക്ക് പണികളും നടക്കും. പിന്നീട് ജലോത്സവ പ്രേമികളുടെ സാന്നിദ്ധ്യത്തില്‍  നീറ്റിലിറക്ക് ചടങ്ങ് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക