|    Aug 24 Thu, 2017 4:51 am
FLASH NEWS

ജലോല്‍സവത്തിന്റെ ആവേശം ജാതി രാഷ്ട്രീയത്തിനതീതം: ഫാസില്‍

Published : 10th August 2017 | Posted By: fsq

 

ആലപ്പുഴ: അറുപത്തിയഞ്ച് വര്‍ഷമായി തുടരുന്ന നെഹ്രു ട്രോഫി വള്ളം കളി ജാതി രാഷ്ട്രീയത്തിനതീതമായ ആവേശത്തോടെയാണ് ആലപ്പുഴക്കാര്‍ ഇന്നും ആഘോഷിക്കുന്നതെന്ന് സംവിധായകന്‍ ഫാസില്‍. നെഹ്രു ട്രോഫി കള്‍ച്ചറല്‍ കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യാ രംഗത്തെ  കുതിച്ചു ചാട്ടത്തിനിടയിലും വള്ളം കളിയെ തനതു ഭാവത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നത് അത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞതിനാലാണ്. തനിമയും ആവേശവും ചോര്‍ന്നു പോകാതെ വള്ളം കളി ഒരു മഹോത്സവമാക്കി ലോകത്തിനുമുന്നിലെത്തിക്കാന്‍ പുതിയ തലമുറ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.  നഗര ചത്വരത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക നായകനും ഗുരുനാഥനുമായ കല്ലേലി രാഘവന്‍പിള്ളയെ ചടങ്ങില്‍ ആദരിച്ചു. മുന്‍ എം.എല്‍.എ മാരായ എ.എ ഷുക്കൂര്‍, കെ.കെ. ഷാജു, വൈസ് ചെയര്‍പേഴ്‌സണ്‍ ബീന കൊച്ചു ബാവ, ഡോ.നെടുമുടി ഹരികുമാര്‍, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ•ാരായ മോളി തോമസ്, അഡ്വ.ജി. മനോജ്കുമാര്‍, പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണന്‍, കൗണ്‍സിലര്‍ കെ.ജെ.പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ.എ.എറസാഖ് സ്വാഗതവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷോളി സി.എസ് നന്ദിയും പറഞ്ഞു. സമ്മേളനത്തിനുമുന്നോടിയായി മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്‌കൂളുകള്‍ക്കുള്ള ട്രോഫികളും ചടങ്ങില്‍ സമ്മാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക