|    Jan 18 Thu, 2018 5:29 am
FLASH NEWS
Home   >  Kerala   >  

ജലീഷ ഉസ്മാന്റെ കവിത ഫേസ്ബുക്ക് വാളില്‍ നിന്നും റിമൂവ് ചെയ്തു

Published : 2nd October 2017 | Posted By: shadina sdna


കോഴിക്കോട്: കൊല്ലത്ത് ഏഴുവയസ്സുകാരിയെ ബന്ധു പീഡിപ്പിച്ചു കൊന്ന സംഭവത്തെ തുടര്‍ന്ന് ജലീഷ ഉസ്മാന്‍ എഴുതിയ നന്ദി എന്ന കവിത ഫേസ്ബുക്ക് വാളില്‍ നിന്നും റിമൂവ് ചെയ്തു. കവിത അശ്ലീലമാണെന്ന് ആരോപിച്ചുള്ള മാസ് റിപ്പോര്‍ട്ടങ്ങാണ് റിമൂവ് ചെയ്യാന്‍ കാരണമെന്ന് ജലീഷ ഫേസ്ബുക്കില്‍ കുറിച്ചു.  ഇത്രയും കാലം ജീവിക്കാന്‍ അനുവദിച്ചതിന് ഓരോ പെണ്‍കുട്ടിയും ആരോടൊക്കെയാണ് നന്ദി പറയേണ്ടത് എന്നു തുടങ്ങുന്ന കവിത അശ്ലീലമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്റെ കവിത റിപ്പോര്‍ട്ട് ചെയ്ത വാളില്‍ നിന്നും റിമൂവ് ചെയ്തു തന്ന എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി എന്ന് ജലീഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരമ്മയാവാന്‍ തയ്യാറെടുക്കുന്ന തനിക്കും ആശങ്കയുണ്ടെന്നും പിറക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ അവളെ എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയാണ് തന്റെ രചനക്കു പിന്നിലെന്നും ജലീഷ നേരത്തെ വ്യക്തമാക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day