|    Nov 18 Sun, 2018 1:13 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജലീലിന് കരിങ്കൊടി; പരാതിയുള്ളവര്‍ കോടതിയെ സമീപിക്കട്ടെ

Published : 7th November 2018 | Posted By: kasim kzm

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ ആരോപണവിധേയനായ മന്ത്രി കെ ടി ജലീലിനെതിരേ മുസ്‌ലിം യൂത്ത്‌ലീഗിന്റെ കരിങ്കൊടി പ്രതിഷേധം. ചേവായൂരില്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്കൊടി കാട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ചേവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു.
അതേസമയം, പരാതിയുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും വഴിവിട്ടതൊന്നും ചെയ്തിട്ടില്ലെന്ന് പൂര്‍ണബോധ്യമുള്ളതിനാല്‍ ഏത് അന്വേഷണത്തെയും നേരിടുമെന്നും കെ ടി ജലീല്‍ പ്രതികരിച്ചു. മന്ത്രിസഭാ തീരുമാനവും ചട്ടങ്ങളും ലംഘിച്ച് പിതൃസഹോദരപുത്രന് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമനം നല്‍കിയെന്നാണ് കെ ടി ജലീലിനെതിരായ ആരോപണം.
എന്നാല്‍, മുമ്പും ഇത്തരം നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പത്രപ്പരസ്യം നല്‍കിയും യോഗ്യതയുള്ളവര്‍ അപേക്ഷകരില്‍ ഇല്ലാത്തതിനാലുമാണ് ഡെപ്യൂട്ടേഷനില്‍ അകന്ന ബന്ധുവിനെ നിയമിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss