|    Nov 21 Wed, 2018 1:12 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജലീലിന്റെ രാജിക്കായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കും: ചെന്നിത്തല

Published : 6th November 2018 | Posted By: kasim kzm

തൊടുപുഴ: ബന്ധുനിയമനം നടത്തിയ കെ ടി ജലീല്‍ രാജിവയ്ക്കണമെന്നും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി നിരോധന നിയമപ്രകാരം പിഴയോടുകൂടിയ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
ജയരാജന്റെ രാജി വാങ്ങിയ മുഖ്യമന്ത്രി ജലീലിന്റെ രാജി വാങ്ങാന്‍ വൈകരുത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് വേണം. കൂടാതെ ദേശീയതലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാവണം നിയമനം.
മന്ത്രിസഭാ തീരുമാനങ്ങള്‍ മന്ത്രി ലംഘിച്ചതില്‍ മുഖ്യമന്തി അഭിപ്രായം പറയണമെന്നും ചെന്നിത്തല പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss